അധികാര വികേന്ദ്രീകരണം – പിന്നോട്ടോടിയൊ?

March 15, 2013 | By | Add a Comment

അധികാരവികേന്ദ്രീകരണ ശ്രമങ്ങള്‍ക്കു പേരുകേട്ട സംസ്ഥാനമാണ് കേരളം. പഞ്ജായത്ത് രാജ് നിയമം ഇന്ത്യയില്‍ നടപ്പിലാക്കുന്നതിന് മുന്പ് തന്നെ സാര്‍ത്ഥകമായ ഒട്ടേറെ അധികാരവികേന്ദ്രീകരണ ശ്രമങ്ങള്‍ കേരളത്തില്‍ അരങ്ങേറൂകയുണ്ഡായി. ജില്ലാ കൌണ്‍സിലുകളുടെ രൂപീകരണം, വാര്‍ഷിക പദ്ധതി അടങ്കല്ലിന്‍റെ മൂന്നിലൊന്നു തുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ ഭരണാധികാരം പകര്‍ന്നു നല്‍കിയ തീരുമാനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ ഭരണാധികാരം പകര്‍ന്ന് നല്‍കിയ തീരുമാനം, വ്യാപകമായ ജനപങ്കാളിത്തത്തോടെ പ്രാദേശിക മുന്‍ഗണനകള്‍ക്ക് അനുസ്ര്രുതമായി വികസന പദ്ധതികള്‍ രൂപപ്പെടൂത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കാനുള്ള പരിശ്രമങ്ങള്‍ അധികാര വികേന്ദ്രീകരണത്തിന്‍റെ മേഖലയില്‍ കേരളത്തില്‍ നടക്കുകയുണ്ഡായി.

എന്നാല്‍ ഈ നേട്ടങ്ങളുടെ പിന്‍ബലത്തില്‍ അധികാര വികേന്ദ്രീകരണത്തിന്‍റെ മേഖലയില്‍ കൂടുതല്‍ സ്ഥായിയായ നേട്ടങ്ങള്‍ കൈവരിക്കാനുള്ള് ശ്രമങ്ങള്‍ നടത്തുന്നതിന് പകരം അധികാര വികേന്ദ്രീകരണതിന്‍റെ മേഖലയില്‍ കേരളം പിന്നോട്ട് പോകുകയാണൊ? നിര്‍ഭാഗ്യവശാല്‍ ആണ് എന്നതിന്‍റെ സൂചനയാണ് ലഭ്യമായിക്കൊണ്ഡിരിക്കുന്നത്. ചില ഉദാഹരണങ്ങള്‍ നമുക്കു പരിശോധിക്കാം.

സംസ്ഥാനത്തിന്‍റെ വാര്‍ഷിക പദ്ധതി അടങ്കല്ലിന്‍റെ മൂന്നിലൊന്നു ശതമാനം വരുന്ന തുക കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്, അവരുടെ മുന്‍ഗണനകള്‍ക്ക് അനുസ്രുതമായ വികസനപദ്ധതികള്‍ രൂപപെടുന്നതിന് ആവശ്യമായ ഗ്രാന്‍റ്-ഇന്‍-ഏയ്ഡ് ആയി നല്‍കാനുള്ള തീരുമാനമാണ് 1996 അഗസ്റ്റ് മാസത്തില്‍ കൈക്കൊണ്ഡത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 1996-97 ലെ വാര്‍ഷിക അടങ്കല്ലായ 3645 കോടി രൂപയൂടെ 33% അതായത് 1215 കോടി രൂപ ആ വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ നിയമം പിന്നീട് ഒരു വര്‍ഷവും നടപ്പാക്കിയിട്ടില്ല. 2008-09 ഓടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ തുകയുടെ ശതമാനം 25.30 ആയി കുറഞ്ഞു. 2012-13 ഓടെ വാര്‍ഷിക പദ്ധതി അടങ്കല്ലിന്‍റെ 23% തുക മാത്രമാണ് പദ്ധതി വിഹിതമായി ലഭിച്ചത്. അതായത് ഒന്നര പതിറ്റാണ്ഡിനുള്ളില്‍ 10% ഇന്‍റെ കുറവ്. താഴേക്ക് നല്‍കുന്ന തുക ചിലവഴിക്കുന്ന കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിക്കുന്ന കടൂത്ത അനാസ്ഥ വികേന്ദ്രികരണ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായി മാറി. ഉദാഹരണത്തിന് 2009-10 ല്‍ ലഭിച്ച പദ്ധതിവിഹിതത്തില്‍ 73.8% തുക മാത്രമാണ് ചിലവഴിക്കപ്പെട്ടത്. അതായത് ആ വര്‍ഷം 617 കോടി രൂപ ചിലവഴിക്കപെടാതെ പോവുകയായിരുന്നു.  പദ്ധതി ചിലവിന്‍റെ കാര്യത്തില്‍ ഏറ്റവും മോശമായ പ്രകടനം കോര്‍പ്പറേഷനുകളായിരുന്നു. അവര്‍ക്ക് ലഭിച്ച പദ്ധതി വിഹിതത്തിന്‍റെ 66.15% മാത്രമേ ചിലവഴിക്കപ്പെട്ടൊള്ളു. പദ്ധതി ചിലവിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ ആയത് ജില്ലാ പഞ്ജായത്തുകളാണ്. തങ്ങള്‍ക്ക് ലഭിച്ച പദ്ധതിവിഹിതത്തിന്‍റെ കേവലം 54.12% തുക മാത്രമാണ് ജില്ലാ പഞ്ജായത്തുകള്‍ ചിലവഴിച്ചത്. ലഭിച്ച 543.5 കോടി രൂപയില്‍ കേരളത്തിലെ ജില്ലാ പഞ്ജായത്തുകള്‍ 249 കോടി രൂപ ചിലവഴിച്ചില്ല.

മേഖലകള്‍ തിരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചിലവഴിച്ച തുകയില്‍ ഏറ്റവും കുറവ് പദ്ധതി ചിലവുണ്ഡായതു ജനവിഭാഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട മേഖലയിലാണ്. ഉദാഹരണത്തിന് 2010-11 ല്‍ പട്ടിക ജാതി വികസനവുമായി ബന്ധപ്പെട്ട് 863.1 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ ചിലവഴിച്ചത് 484 കോടി രൂപമാത്രമാണ്. ചിലവഴിക്കാതെ പോയത് 379 കോടി രൂപയാണ്. 2010-11 ല്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിനായി ലഭിച്ച 983 കോടി രൂപയില്‍ 57% മാത്രമാണ് ചിലവഴിക്കപ്പെട്ടത്. അതായത് പിന്നോക്ക വിഭാഗങ്ങള്‍ക്കായ് പദ്ധതിരൂപികരണത്തിനായി ലഭിച്ച മൊത്തം തുകയില്‍ 421 കോടിയാണ് പാഴായത്.

ഒരു വശത്ത് വികേന്ദ്രീകരണം ശക്തിപെടുത്തുന്നതിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക പകര്‍ന്ന് നല്‍കുന്നു എന്നവകാശപ്പെടുന്ന ഭരണകൂടം, മുന്‍ഗണനകള്‍ക്ക് അനുസ്രുതമായി വികസനപ്ദ്ധതികള്‍ രൂപപെടുത്താനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശത്തിന്‍റെ കടക്കല്‍ കത്തി വയ്ക്കാനുള്ള നയങ്ങളും സമാന്തരമായി നടത്തുന്നുണ്ഡ് എന്ന വസ്തുത നമ്മള്‍ കാണാതിരുന്നുകൂടാ. എം.എല്‍.എ. മാര്‍ തീരുമാനിക്കുന്ന മുന്‍ഗണനകള്‍ക്ക് അനുസ്രുതമായി വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി അവര്‍ക്ക് സംസ്ഥാനതലത്തില്‍ തന്നെ മണ്ഡലടിസ്ഥാനത്തില്‍ തുക അനുവദിക്കുന്ന പദ്ധതികളിലൂടെയാണ് സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണതിന് തുരങ്കം വയ്ക്കുന്നത്. ഇതില്‍ ആദ്യത്തെ പദ്ധതിയുടെ പേര് എം. എല്‍. എ മാറ്ക്കൂള്ള് പ്രത്യേക വികസന ഫണ്ഡ് എന്നതാണ്. 2001 ജുലൈയില്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഒരു എം. എല്‍. എ യ്ക്ക് തന്‍റെ മണ്ഡലത്തില്‍ തന്‍റെ മുന്‍ഗുണനകള്‍ക്ക് അനുസ്രുതമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ 25 ലക്ഷം രൂപ വീതം അനുവദിക്കപ്പെട്ടു. ഈ തുക 2003-04 ല്‍ 50 ലക്ഷം രൂപയായും 2005 മേയില്‍ 75 ലക്ഷം രൂപവീതമായും വര്‍ദ്ധിപ്പിച്ചു. ഇതു പ്രകാരം 105.75 കോടി ഈ പദ്ധതികായി ചിലവഴിക്കപെടുന്നു.  ഇതിനു പുറമേയാണ് 2012-13 ലെ സംസ്ഥാന ബജറ്റില്‍ എം. എല്‍. എ മാര്‍ക്കായി ഒരു ആസ്തി വികസന ഫണ്ഡ് രൂപീകരിച്ചത്. അതായത് മണ്ഡലങ്ങളില്‍ നിലനില്‍ക്കുന്ന ഭൌതിക മൂലധന പശ്ചാതലസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഒരൊ എം. എല്‍. എയ്ക്കൂം പ്രതിവര്‍ഷം 5 കോടി രൂപ വീതം അനുവദിച്ച പദ്ധതിയാണ് ഇത്. ഈ പദ്ധതിയുടെ 2012-13 ലെ മൊത്തം അടങ്കല്‍ 705 കോടിയാണ്. അതായത് ഒരുവര്‍ഷം 801.75 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കപെടൂക എം. എല്‍. എ മാരുടെ മുന്‍ഗണനയ്ക്ക് അനുസ്രുതമായിരിക്കും. 2012-13 ല്‍ കേരളത്തിലെ 1214 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയത് 3228 കോടിയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വികസനപദ്ധതികള്‍ രൂപപ്പെടൂത്തുന്നത് ജനപങ്കാളിത്തത്തോടെ അവിടങ്ങളിലെ ഭരണ സമിതികളാണ്. എന്നാല്‍ 2012-13 ല്‍ 140 എം. എല്‍. എ മാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 1214 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ 25% (810 കോടി) ആണ്. 

Filed in: Archive

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry