കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബാഡ്ജ്റ്റ്. പ്രധാന സംഗതികള്‍

February 1, 2017 | By | Add a Comment

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബാഡ്ജ്റ്റ് പ്രധാന സംഗതികള്‍

 • ആഗോള സാമ്പത്തികരംഗത്ത് ഇന്ത്യ തിളക്കത്തോടെ നിൽക്കുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ.
 • വികസനത്തിന്റെയും തൊഴിൽസാധ്യതകളുടെയും നേട്ടം കൊയ്യാൻ യുവാക്കൾക്ക് ശക്തി പകരുമെന്ന് ധനമന്ത്രി
  ജിഎസ്ടി സാമ്പത്തികവളർച്ചയ്ക്കു ശക്തിപകരും – ജയ്റ്റ്ലി
 • നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായി. ക്രൂഡോയിൽ വില ഉയരുന്നത് ഇന്ത്യ അടക്കമുള്ള വികസ്വരരാജ്യങ്ങൾക്ക് പ്രശ്നം സൃഷ്ടിക്കും.
 • കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികൾ ആരംഭിച്ചതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ.
 • ഉൽപാദനരംഗത്ത് ഇന്ത്യ ആറാംസ്ഥാനത്ത്.
 • നോട്ടുപിൻവലിക്കൽ ശക്തമായ തീരുമാനമെന്ന് ധനമന്ത്രി. കളളപ്പണം, അഴിമതി, ഭീകരവാദം എന്നിവ നിയന്ത്രിക്കാൻ സാധിച്ചു. ദീർഘകാലത്തേക്ക് രാജ്യത്തിന് ഗുണകരമാകും.
 • റെയിൽവേ ബജറ്റ് പൊതുബജറ്റിനൊപ്പമാക്കാനുള്ള തീരുമാനം ചരിത്രപരമെന്ന് ധനമന്ത്രി
 • ഗ്രാമീണമേഖലയ്ക്കു കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്ന് ധനമന്ത്രി
 • കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികൾ ആരംഭിച്ചതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ.
 • റെയിൽവേ ബജറ്റ് പൊതുബജറ്റിനൊപ്പമാക്കാനുള്ള തീരുമാനം ചരിത്രപരമെന്ന് ധനമന്ത്രി
 • ഗ്രാമീണമേഖലയ്ക്കു കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്ന് ധനമന്ത്രി
 • ബാങ്ക് വായ്പകൾ വർധിക്കുമെന്ന് ധനമന്ത്രി. ബാങ്കുകളിൽ അധികമായെത്തിയ പണം വായ്പകൾക്ക് കരുത്താകും.
 • മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് അംഗങ്ങൾ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നു.
 • ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണികളിൽ നേരിയ മുന്നേറ്റം.
 • അഞ്ചുവർഷത്തിനകം കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാൻ ശ്രമിക്കും.
 • 10 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകും.
 • 63,000 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ മൂന്നു വർഷത്തിനകം കംപ്യൂട്ടർവത്കരിക്കും.
 • വിള ഇൻഷുറൻസിന് 9000 കോടി
 • ജലസേചനത്തിന് പ്രത്യേക നബാർഡ് ഫണ്ട്
 • 15,000 ഗ്രാമങ്ങളെ ദാരിദ്രരഹിതമാക്കും.
 • തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി. ഈ രംഗത്ത് നടപ്പാക്കിയ ജിയോ–ടാഗിങ് ഏറെ ഫലപ്രദം.
 • കൂടുതൽ കാർഷിക ലാബുകൾ ആരംഭിക്കും. കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
 • നിലവിൽ പ്രതിദിനം 132 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമിച്ചു വരുന്നു.
 • തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി. ഈ രംഗത്ത് നടപ്പാക്കിയ ജിയോ–ടാഗിങ് ഏറെ ഫലപ്രദം.
 • നൂറു തൊഴിൽ ദിനങ്ങൾ എല്ലാവർക്കും ഉറപ്പാക്കും.
 • ഗ്രാമീണ കാർഷിക രംഗത്തിന് 1,87,000 കോടി രൂപ ബജറ്റ് വകയിരുത്തൽ
 • ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകും.
 • സ്ത്രീകൾക്കും കുട്ടികൾക്കുമുളള പദ്ധതികൾക്കായി 1.84 ലക്ഷം കോടി രൂപ വകയിരുത്തും.
 • തൊഴിൽ നൈപുണ്യം ഉറപ്പാക്കാൻ 100 ഇന്ത്യ ഇന്റർനാഷനൽ സ്കിൽ സെന്ററുകൾ.
 • പ്രവേശന പരീക്ഷകൾക്ക് ഏകീകൃത സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഏക അധികാര കേന്ദ്രം നിലവിൽ വരും.
 • ഗ്രാമീണ കാർഷിക രംഗത്തിന് 1,87,000 കോടി രൂപ ബജറ്റ് വകയിരുത്തൽ
 • 2018 മേയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും.
 • മഹിളാ ശാക്തീകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ 500 കോടി രൂപ.
 • ജാർഖണ്ഡിലും ഗുജറാത്തിലും പുതുതായി രണ്ട് എയിംസുകൾ. കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല.
 • 2015 ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യും.
 • 2018 മേയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും.
 • ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകൾ കൂടി
 • മുതിർന്ന പൗരന്മാർക്കായി ആധാർ കാർഡ് അധിഷ്ഠിത ആരോഗ്യ സ്മാർട്ട് കാർഡുകൾ
 • റയിൽവേ ഐആർടിസി ബുക്കിങ്ങിന് സർവീസ് ചാർജ് ഒഴിവാക്കി
 • ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകൾ കൂടി
 • എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ് 2020 നകം ആളില്ലാ ലെവൽ ക്രോസുകൾ ഒഴിവാക്കും. 500 റയിൽവേ സ്റ്റേഷനുകൾ‌ ഭിന്നശേഷിയുള്ളവർക്ക് സൗഹൃദ സ്റ്റേഷനുകളാക്കും.
 • ദേശീയ പാതകൾക്കായി 64,000 കോടി രൂപ.
 • മെട്രോ റയിൽ നയം നടപ്പാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി.
 • യുജിസി നിയമം പരിഷ്കരിക്കും. കൂടുതൽ കോളജുകൾക്ക് സ്വയംഭരണാധികാരം നൽകും.
 • 20,000 മെഗാവാട്ടിന്റെ സൗരോർജ പദ്ധതികൾക്ക് നടപടി സ്വീകരിക്കും.
 • സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അഞ്ച് പ്രത്യേക വിനോദസഞ്ചാര മേഖലകൾക്കുളള പദ്ധതി നടപ്പാക്കും.
 • സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ ശ്രംഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സൈബർ സുരക്ഷാ സംവിധാനം നടപ്പാക്കും.
 • വ്യാപാരികൾക്കായി ആധാർ അധിഷ്ഠിത ഡിജിറ്റൽ വിനിമയ സംവിധാനം കൊണ്ടു വരും.
 • 125 ലക്ഷം പേർ ഇതിനകം ഭീം ആപ് ഉപയോഗിക്കുന്നതായി ധനമന്ത്രി
 • അടിസ്ഥാന സൗകര്യ വികസനത്തിന് 3,96 ലക്ഷം കോടി രൂപയുടെ നിക്ഷേപം.
 • പെൻഷൻ ഒഴികെയുളള ചെലവുകൾക്കായി പ്രതിരോധ രംഗത്തിനായി 2.74 ലക്ഷം കോടി രൂപയുടെ വകയിരുത്തൽ നടത്തുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തിൽ.
 • സാമ്പത്തിക കുറ്റകൃത്യം തടയാൻ പുതിയ നിയമം നടപ്പാക്കും.
 • 2020 ഓടെ 20 ലക്ഷം ആധാർ അധിഷ്ഠിത സ്വൈപ്പിങ് മെഷീനുകൾ വരും.
 • മുഖ്യ തപാൽ ഓഫിസുകളിലും പാസ്പോർട്ട് സേവനം ഉറപ്പാക്കും.
 • ആദായനികുതി നൽകുന്നത് 1.7 കോടി പേർ മാത്രം.
 • 50 ലക്ഷത്തിനു മേൽ വരുമാനം കാട്ടിയത് 1.72 ലക്ഷം പേർ മാത്രം.
 • 5 മുതൽ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേർ.
 • വൻതോതിൽ നടക്കുന്ന നികുതി വെട്ടിപ്പ് തടയും. കൃത്യമായി നികുതി നൽകുന്നത് ശമ്പളം വാങ്ങുന്നവർ മാത്രം. നികുതിശേഖരണം കാര്യക്ഷമമാക്കും.
 • കാറുകൾ വാങ്ങുന്നവരും വിദേശയാത്ര നടത്തുന്നവരും ഇതിലേറെ വരും.
 • നികുതി വെട്ടിക്കുന്നവർ നികുതി നൽകുന്നവർക്ക് ബാധ്യത വരുത്തുന്നു. നോട്ടുപിൻവലിക്കൽ നടപടികൾ ആദായനികുതി നൽകുന്നവരുടെ എണ്ണം വർധന വരുത്തും.
 • സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് തുടരും.
 • അൻപതു കോടിയിൽ താഴെ വരുമാനമുള്ള കമ്പനികളുടെ നികുതി 20 ശതമാനമാക്കി.
 • രാഷ്ട്രീയ രംഗം കളളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാൻ നടപടി.
 • എല്ലാ രാഷ്ട്രീയ കക്ഷികളും നികുതി റിട്ടേൺ സമർപ്പിക്കണം.
 • ചെക്കായോ ഡിജിറ്റലായോ മാത്രമേ ഇനി രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന നൽകാനാകൂ.
 • രാഷ്ട്രീയ പാർട്ടികൾക്ക് ഒരാളിൽ നിന്ന് സ്വീകരിക്കാവുന്ന സംഭാവനയ്ക്ക് 2000 രൂപ പരിധി.
 • അംഗീകൃത പാർട്ടികൾക്ക് സംഭാവന വാങ്ങാൻ ഇലക്ടറൽ ബോണ്ടുകൾ.
 • ആദായനികുതി സ്ലാബുകളിൽ മാറ്റം.
 • 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ അഞ്ചു ശതമാനം മാത്രം നികുതി.

Filed in: Malayalam

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry