പൊതുബജറ്റ് 2016(Union)

February 29, 2016 | By | Add a Comment
 • 6% സാമ്പത്തിക വളർച്ച നേടി.
 • ആഗോളമായി വളർച്ചയിലും വ്യാപാരത്തിലും മന്ദത അനുഭവപ്പെട്ടപ്പോൾ ഇന്ത്യ പിടിച്ചു നിന്നു
  വെല്ലുവിളികളെ സാധ്യതകളായാണ് പരിഗണിക്കുന്നതെന്ന്
 • ധനമന്ത്രി ബജറ്റ് ആമുഖപ്രസംഗത്തിൽ.
 • ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്നെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ പിടിച്ചു നിൽക്കുന്നതായി ധനമന്ത്രി.
 • വിദേശനാണ്യ ശേഖരം എക്കാലത്തെയും വലിയ തലത്തിൽ 35,000 കോടി ഡോളറായി.
 • ഏഴാം ശമ്പളക്കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുന്നത് വരുന്ന സാമ്പത്തിക വർഷം കൂടുതൽ ബാധ്യത സൃഷ്ടിക്കുമെന്ന് ആമുഖ പ്രസംഗത്തിൽ ധനമന്ത്രിസംസ്ഥാനങ്ങളുടെ സഹകരണത്തോടെ ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പാചകവാതകം എത്തിക്കാൻ നടപടി സ്വീകരിക്കും.
 • വിളനാശത്തിൽ ദുരിതം നേരിടുന്ന കർഷകർക്ക് പ്രധാനമന്ത്രിയുടെ ഫസൽ ബീമ യോജന വഴി കൂടുതൽ നഷ്ടപരിഹാരമെത്തിക്കും.
 • നഗരമാലിന്യം വളമാക്കുന്ന പദ്ധതിക്കു മുൻതൂക്കം നൽകും
  സർക്കാർ സഹായത്തിന് ആധാർ അടിസ്ഥാനമാക്കി നിയമം
  നബാർഡിന്റെ കീഴിൽ ജലസേചനപദ്ധതികൾക്ക് 20,000 കോടി രൂപ.
 • കൃഷിക്കാരുടെ വരുമാനം അഞ്ചു വർഷം കൊണ്ട് ഇരട്ടിയാക്കും.
  മൂന്നു വർഷത്തിനകം അഞ്ചു ലക്ഷം ഏക്കറിൽ ജൈവകൃഷി നടപ്പാക്കും.
 • ഡോ. ബി.ആർ.അംബേദ്കറുടെ ജന്മദിനത്തിൽ കർഷകർക്കായി ദേശീയതലത്തിൽ ഏകീകൃത ഇ–വിപണന സംവിധാനം നടപ്പാക്കും.
 • ഇന്ത്യയുടെ കുതിപ്പിന് ഒൻപതിന കർമപദ്ധതി നടപ്പാക്കും.
  കർഷകക്ഷേമത്തിന് 35,984 കോടി രൂപ വകയിരുത്തി.
  പ്രധാനമന്ത്രി ഗ്രാമ പാത പദ്ധതിക്ക് 19,000 കോടി രൂപ അധികമായി വകയിരുത്തി.
 • ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികൾക്കും87 കോടി രൂപയുടെ ധനസഹായം നൽകും. ഈ ഇനത്തിൽ 228 ശതമാനം വർധന.
 • ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 8,500 കോടി വകയിരുത്തി
  2018 മേയ് ഒന്നോടെ ഗ്രാമീണ മേഖലകളെല്ലാം പൂർണമായും വൈദ്യുതീകരിക്കും.
 • പാചകവാതക സബ്സിഡി വേണ്ടെന്നു വയ്ക്കാൻ തയ്യാറായ 75 ലക്ഷം കുടുംബങ്ങൾക്ക് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രിയുടെ അഭിനന്ദനം.
 • സ്വച്ഛ് ഭാരത് അഭിയാന് 9,000 കോടി വകയിരുത്തി.
  ഗ്രാമ വികസനത്തിന് 87,765 കോടി വകയിരുത്തി.
 • ഗ്രാമീണമേഖലകളിലും ഡിജിറ്റൽ സാക്ഷരത വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി.
 • ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ആരോഗ്യപരിപാലന പദ്ധതി കൊണ്ടുവരും.
  ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകാൻ 1000 കോടി രൂപ.
 • നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികാസ് യോജന. ഇതിനായി 1,700 കോടി വകയിരുത്തി. ഈ പദ്ധതിയിലൂടെ മൂന്നു വർഷത്തിനകം ഒരു കോടി യുവാക്കളെ നൈപുണ്യപ്രാപ്തിയിലെത്തിക്കും.
 • ഡോ. ബി.ആർ. അംബേദ്കറുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മവാർഷികത്തോട് അനുബന്ധിച്ച് എസ്‌സി/എസ്ടി സാമ്പത്തിക ശാക്തീകരണത്തിന് പദ്ധതി.
 • രണ്ടു വർഷത്തിനകം 62 നവോദയ വിദ്യാലയങ്ങൾ കൂടി ആരംഭിക്കും.
 • പ്രധാനമന്ത്രി ജൻ ഔഷധി യോജന പ്രകാരം 300 ജനറിക് മരുന്നുശാലകൾ തുറക്കും.
 • പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം റോഡ് വികസനത്തിന് 97,000 കോടി രൂപ.
 • 50,000 കിലോമീറ്റർ സംസ്ഥാന പാതകൾ കൂടി ദേശീയ പാതയിൽ ഉൾപ്പെടുത്തും.
 • 2017 ൽ ദേശീയപാതയിൽ 10,000 കിലോമീറ്റർ വർധിപ്പിക്കും.
 • എല്ലാ ജനറൽ ആശുപത്രികളിലും ഡയാലിസിസിന് സൗകര്യമൊരുക്കും.
 • ആണവോർജ ഉത്പാദനത്തിനായി 3000 കോടി രൂപ വകയിരുത്തി.
  ഭക്ഷ്യസംസ്കരണ മേഖലയിൽ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കും.
 • പൊതുമേഖലാ ബാങ്കുകൾക്ക് 25,000 കോടി
  സ്വന്തമായി വീടില്ലാത്തവർക്ക് വീട്ടുവാടക ബത്ത ഇനത്തിലുള്ള നികുതിയിളവ് 24,000 രൂപയിൽ നിന്ന് 60,000 രൂപയാക്കി.
 • അഞ്ചു ലക്ഷത്തിൽ കൂടുതൽ വാർഷിക ശമ്പളമില്ലാത്തവർക്ക് 87(എ) പ്രകാരമുളള നികുതിയിളവ് രണ്ടായിരം രൂപയിൽ നിന്ന് അയ്യായിരം രൂപയാക്കി.
 • ചെറുകിട കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവു നൽകും. സ്റ്റാർട്ടപ്പുകൾ ആദ്യ മൂന്നു വർഷം നികുതി നൽകേണ്ടതില്ല.
  നിർമയ ജനറൽ ഇൻഷുറൻസ സേവന നികുതി ഒഴിവാക്കി
  തപാൽ ഓഫിസുകളിൽ എടിഎം, മൈക്രോ–എടിഎം വ്യാപകമാക്കും.
 • സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന മുദ്രാ ബാങ്കിലൂടെ 1,80,000 കോടി രൂപ വായ്പ നൽകും.
 • അന്ധർ ഉപയോഗിക്കുന്ന ബ്രെയ്‌ലി പേപ്പറിന് നികുതി ഒഴിവാക്കി.
  പെട്രോൾ, ഡീസൽ കാറുകൾക്ക് പരിസ്ഥിതി സെസ് വരും.
 • ദേശീയ പെൻഷൻ പദ്ധതിക്ക് 40 ശതമാനം നികുതി ഇളവ്.
  ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല.
 • ആദ്യമായി വീടുവാങ്ങുന്നവർക്ക് കൂടുതൽ നികുതി ഇളവ് നൽകും.
 • കളളപ്പണം രാജ്യത്തെ സാമ്പത്തിക മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി.
 • ലക്ഷ്വറി കാറുകൾക്ക് വില ഉയരും.
 • 10 ലക്ഷത്തിലധികം വിലയുളളവയ്ക്ക് ഒരു ശതമാനം അധിക സെസ്.
 • റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് വില ഉയരും.

 

 

 

 

Filed in: Malayalam

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry