ലോട്ടറി: അഭിമാനകരമായ നേട്ടം

March 15, 2013 | By | Add a Comment

കേരളത്തില്‍ ഏറ്റവും അധികം വിവാദങ്ങള്‍ക്കു വഴിമരുന്നിട്ട ഒരു മേഖലയാണ് ലോട്ടറി മേഖല. കേരളത്തില്‍ വ്യാപകമായി പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം ഉയര്‍ത്തിയ വിവിധ തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ കുറേ വര്‍ഷങ്ങളായി ചര്‍ച്ചാവിഷയമായിരുന്നു. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളില്‍ പെട്ടവര്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് അടിമകളായി ആത്മഹത്യക്കു ഇരയാകുന്നതും വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളത്തില്‍ വലിയ കോളിളക്കം ഉണ്ഡാക്കി. അനധികൃത ഓണ്‍ലൈന്‍ ലോട്ടറി കച്ചവടക്കാര്‍ കേരളത്തില്‍ നിന്നും പ്രതിവര്‍ഷം ആയിരകണക്കിന് കോടി രൂപ ചോര്‍ത്തിക്കൊണ്ഡുപോകുന്നു എന്ന് വസ്തനിഷ്ടമായി തെളിയിക്കപ്പെട്ടതാണ്. ഇതിനെ തുടര്‍ന്നുണ്ഡായ വിവിധതരം സമ്മര്‍ദ്ദങ്ങളുടെ ഫലമായി കേരളത്തില്‍ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം സംസ്ഥാനത്തു പൂര്‍ണ്ണംആയി നിരോധിക്കപെടുകയുണ്ഡായി.

Lotteries

ഈ നിരോധനം കാര്യക്ഷമമായി നിലനിര്‍ത്തുകയും ജനങ്ങളൂടെ മനസാക്ഷിയെ സ്വാധീനിക്കാന്‍ കഴിഞ്ഞ പുതിയ ലോട്ടറികള്‍ പ്രഖ്യാപിച്ചു നടപ്പിലാക്കുകയും ചെയ്തതു വഴി ലോട്ടറി മേഖലയില്‍ മിന്നുള്ള വരുമാനം അഭൂതപൂര്‍വ്വമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കരിനു കഴിഞ്ഞു. ഉദാഹരണത്തിന് 2010-11 കാലത്ത് സംസ്ഥാന ലോട്ടറികളില്‍ നിന്നുള്ള വരുമാനം 557.7 കോടി രൂപയായിരുന്നു. എന്നാല്‍ 2011-12 ഓടെ ഇതു ഒന്നര ഇരട്ടി വര്‍ദ്ധിച്ച് 1287 കോടി രൂപയായി ഉയര്‍ന്നു. 2012-13 ഓടെ കേരള ലോട്ടറിയില്‍ നിന്നുള്ള വരുമാനം 2500 കോടി രൂപയാകും എന്നാണ് കണക്കാക്കപെടുന്നത്. അതായത്, രണ്ഡൂവര്‍ഷംക്കൊണ്ഡ് വരുമാനത്തില്‍ അഞ്ജിരട്ടി വര്‍ദ്ധന.

ലോട്ടറിയില്‍ നിന്നുള്ള 2500 കോടി രൂപയുടെ വരുമാനത്തില്‍ എകദേശം 400 കോടി രൂപയോളം സമാഹരിച്ചത് _കാരുണ്യ_ എന്ന പേരില്‍ ഇന്ന് നിലവിലിരിക്കുന്ന സര്‍ക്കാര്‍ ആരംഭിച്ച ലോട്ടറിയിലൂടെയാണ്. ഈ ലോട്ടറിയിലൂടെ സമാഹരിക്കുന്ന തുകയില്‍ ഒരു പങ്ക് ദരിദ്രരായ, മാറാരോഗത്തിനടിപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി മാറ്റിവെക്കും എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപനമാണ് കാരുണ്യ ലോട്ടറിയുടെ വനവിജയത്തുന് കാരണം. ഈ ലോട്ടറിയില്‍ നിന്ന് ലഭിച്ച ലാഭത്തില്‍ നിന്ന് എകദേശം 60 കോടി രൂപയോളം വരുന്ന തുക 5000ത്തില്‍ അധികം വരുന്ന് നിര്‍ദ്ധന രോഗികളുടെ ചികിത്സക്കായി സര്‍ക്കാര്‍ ഉപയോഗിക്കാന്‍ തയ്യാറായി എന്നുള്ളത് അഭിമാനകരമായ് നേട്ടം തന്നെയാണ്.

Filed in: Analysis

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry