സംസ്ഥാനത്തിന്റെ ചെലവുകള്‍: ചില ശുഭ സൂചനകള്‍

March 15, 2013 | By | Add a Comment

സംസ്ഥാനത്തെ ചിലവിനങ്ങള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ജ് ബജറ്റ് കാലാവധിയില്‍ ശുഭസൂചനയുടെ ചില ലക്ഷണങ്ങള്‍ കണക്കുകളില്‍ തെളിഞ്ഞ് കാണാം. സംസ്ഥാനത്തിന്‍റെ മൊത്തം ചിലവില്‍ വികസന ചിലവിന്‍റെ അനുപാതം വര്‍ദ്ധികുകയും, വികസനേതര ചിലവിന്‍റെ അനുപാതം കുറയുകയും ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് 2008-09നും 2012-13 നും ഇടയ്ക്ക് മൊത്തം ചിലവില്‍ വികസന ചിലവിന്‍റെ അനുപാതം 49% നിന്ന് 51.6% ആയി ഉയര്‍ന്നപ്പോള്‍, മൊത്തം ചിലവിന്‍റെ വികസനേതര ചിലവുകളുടെ അനുപാതകം ഇക്കാലയളവില്‍ 42.2% നിന്ന് 35.8% ആയി കുറഞ്ഞു. ഇതൊരു ശുഭ സൂചനയാണ്.

മൂലധന അടങ്കല്ലിന്‍റെ അളവ് വര്‍ദ്ധിക്കുന്നത് സാധാരണ സംബദ്ഘടനയില്‍ ഗുണപരമായ മാറ്റതിന് കാരണമാകുന്നു എന്നാണ് കണക്കാക്കപെടാറൂള്ളത്. ഈ പശ്ചാതലത്തില്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തെ മൂലധന അടങ്കല്‍ കഴിഞ്ഞ അഞ്ജ് ബജറ്റ് കാലാവധിസമയത്ത് മെച്ചപ്പെട്ട നിലയില്‍ ഉയര്‍ന്നതായി കാണാം. ഉദാഹരണത്തിന് 2008-09 ല്‍ സംസ്ഥാന വരുമാനത്തിന്‍റെ 0.84% ആയിരുന്നു മൂലധന അടങ്കല്‍. ഇത് 2012-13 ഓടെ 1.4% ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ മൊത്തം ചിലവിന്‍റെ അനുപാതം എന്ന നിലയില്‍ മൂലധന ആസ്തികള്‍ നിര്‍മ്മിക്കാനൂള്ള പ്രതുല്‍പാദനപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചിലവഴിക്കപെടുന്നു എന്നാണ് വ്യക്തമാക്കുന്നത്. 2008-09 ല്‍ ഈ അനുപാതം 8.7% ആയിരുന്നുവെങ്കില്‍ 2012-13 ല്‍ ഇത് 11.1% ആയി ഉയര്‍ന്നതായി കാണാം. 

മറൂഭാഗത്ത് സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിന്‍റെ 90.3% ശതമാനവും ശംബളം, പെന്‍ഷന്‍, പലിശ ചിലവ് എന്നിവയ്ക്കായ് വകയിരുത്തേണ്ഡി വരുന്നു എന്നത് ഒരു പ്രധാന ദൌര്‍ബല്യമായി നിലനില്‍ക്കുന്നു. 

Filed in: Archive

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry