ബജറ്റ് ജനകീയവല്‍കരിക്കുമ്പോള്‍

March 15, 2013 | By | Add a Comment

ബജറ്റ് എന്നാല്‍? പൊതുജനത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് അവതരണം എന്നത് ഒരു കര്‍മമമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ഡാമത്തെ ആഴ്ചയുടെ അവസാനത്തെ ഒരു ദിവസം ധനകാര്യമന്ത്രി മണിക്കൂറുകള്‍ എടുത്തു അവതരിപ്പിക്കുന്ന ഒരു ധനകാര്യരേഖ മാത്രമാണ് ജനങ്ങളെ സംബന്ധിച്ചിടത്തോളം വാര്‍ഷിക ബജറ്റ്. ബജറ്റില്‍ കമ്മിയയിരുന്നൊ മിച്ചമായിരുന്നൊ എന്നുള്ള വാദപ്രതിവാദം ജനങ്ങള്‍ ഒരുചെവിയില്‍കുടെ കേട്ട് മറു ചെവിയിലൂടെ കളയാറാണ് പതിവ്. ധനകമ്മിയെകുറിച്ചും റവന്യുകമ്മിയെകുറിച്ചും ധനകാര്യമന്ത്രി ഗുണപരമായി പ്രതികരിക്കുംബൊള്‍ പ്രതിപക്ഷം ഈ കണക്കുകള്‍ ഉപയോഗിച്ചു ഭരണപക്ഷത്തെ കടന്നാക്രമിക്കും. ധനകമ്മി, റവന്യുകമ്മി, പ്രാഥമിക കമ്മി, ആളോഹരി കടം എന്നീ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ എടൂത്ത് അമ്മാനമാടികൊണ്ഡ് സാംബത്തിക വിദഗ്ധരും ബജറ്റ് അവതരണ ദിവസം ദ്റിശ്യമാധ്യമങ്ങളില്‍ തങ്കളുടെ പങ്ക് നിര്വഹിക്കുന്നു. പിറ്റേന്ന് ഭരണപക്ഷാനുകൂല മാധ്യമങ്ങള്‍ ബജറ്റിനെ പ്രതികീര്‍ത്തിക്കുംബോള്‍ പ്രതിപക്ഷ മാധ്യംങ്ങള്‍ ബജറ്റിനെ പഴിക്കുന്നു. ഇത്രയും ആകുംബോഴേക്കും ഒരുവര്‍ഷത്തെ ബജറ്റ് അവതരണവും തുടര്‍ന്നുള്ള കോലാഹലങ്ങളും ആ വര്‍ഷത്തേക്ക് അവസാനിക്കുന്നു. ജനങ്ങളെ സംബന്ധിച്ചിടത്തോളം ബജറ്റ് എന്നാല്‍ ഇതൊക്കെയാണ്.

എന്നാല്‍ എന്താണ് ബജറ്റ്? ബജറ്റിനെക്കുറിച്ച് ജനങ്ങള്‍ ഇങ്ങനെയൊക്കെ മനസ്സിലാക്കിയാല്‍ മതിയൊ? പോരാ എന്നാണ് നമ്മുടെ വാദം. സംസ്ഥാനത്തെ ജനങ്ങളുടെ ദൈനന്ദിന ജീവിതത്തെയും സംബദ്ഘടനയേയും വിവിധതരത്തില്‍ ബാധിക്കുന്ന നയങ്ങളും പരിപാടികളും അടങ്ങിയ അതിനിര്‍ണ്ണായകമായ ഒരു സാംബത്തിക ധനകാര്യരേഖയാണ് ബജറ്റ്. ഒരു വര്‍ഷം സര്‍ക്കാര്‍ ഒരു ഏറ്റെടുത്തു നടുത്തുന്ന എല്ലാ വികസന ജനക്ഷേമപ്രവര്‍ത്തങ്ങളൂടെയും പ്രത്യേകിച്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളൂടെയും ദിശ തീരുമാനിക്കുന്നത് ബജറ്റിലൂടെയാണ്. ഒരുവര്‍ഷം സംസ്ഥാനം ഏറ്റെടുത്ത് നടത്താന്‍ പോകുന്ന വിഭവസമാഹരണ നടപടികളൂടെ മാര്‍ഗ്ഗനിര്‍ദ്ദേശരേഖയാണ് ബജറ്റ്. 

ഇത്തരത്തില്‍ ജനങ്ങളുടെ ദൈനന്ദിന ജീവിതത്തെ നിര്‍ണ്ണായകമായി ബാധിക്കുന്ന ബജറ്റ് എന്ന ആധികാരിക രേഖയെകുറീച്ചു ജനങ്ങള്‍ക്കു മനസ്സിലാകുന്ന ഭാഷയയില്‍ അവരോടു സംവിദിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ വെബ്സൈറ്റ്. അതത് വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിക്കുന്ന ധനകാര്യമന്ത്രിമാര്‍ക്കും ഭരിക്കുന്ന ഗവണ്മെന്‍റിനും ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ബാധ്യതയുണ്ഡ്. ആ ബാധ്യത ഇന്നു നിര്വഹിക്കപ്പെടൂന്നതേയില്ല. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്തതിനെ കുറിച്ചു ജനങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ മാത്രമേ ഭരണാധികാരികള്‍ക്ക് അവരുടെ ബാധ്യതകളെ കുറിച്ച് പൂര്‍ണ്ണ ബോധ്യം വരു. ഇത്തരത്തില്‍ ജനങ്ങളുടെ നാവാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബജറ്റിനെ ജനങ്ങളിലേക്ക് അടുപ്പിക്കാനും ബജറ്റിനെക്കുറിച്ച് ജനങ്ങളെക്കൊണ്ഡ് ചിന്തിപ്പിക്കാനും ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ഭരണാധികാരികളെ കൊണ്ഡൂം നിര്‍ബന്ധിപ്പിക്കാനുമുള്ള ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങളുടെ ഈ എളിയ ഉദ്യമം സാര്‍ത്ഥകമായി എന്നു ഞങ്ങള്‍ കണക്കാക്കും. 

ഇതൊരു ചെറിയ തുടക്കം മാത്രമാണ്. കേരള ബജറ്റിനെക്കുറിച്ചുള്ള കുടുതല്‍ വിശകലനങ്ങളും വിശദീകരണങ്ങളും വിമര്‍ശനങ്ങളുമായി നിങ്ങളുടെ മുംബില്‍ തുടര്‍ന്നും എത്താന്‍ കഴിയും എന്ന ശുഭപ്രതീക്ഷയോടെ.

കേരള ബജറ്റ് വാച്ച് പ്രവര്‍ത്തകര്‍ 

Filed in: Budget Primers

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry