Highlights of Kerala Budget 2015-2016 (മലയാളം)


March 13, 2015 | By | Add a Comment

 

  • ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നടത്തുന്ന പ്രതിമാസ വില്പനയുടെ വിശദാംശങ്ങള്‍ ഫയല്‍ചെയ്യുന്നതിന് നിര്‍ദേശം.
  • എഫ്എസിടിയുടെ ഉത്പന്നമായ ഗ്ലാസ് ഫൈബര്‍, റി ഇന്‍ഫോഴ്‌സ്ഡ് ജിപ്‌സം എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫാബ്രിക്കേറ്റഡ് വാള്‍ പാനലുകളുടെ നികുതി ഒഴിവാക്കി.
  • ഡിസ്‌പോസിബിള്‍ പാത്രങ്ങളുടെ നികുതി 20 ശതമാനമാക്കി. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടേത് 14.5 ശതമാനവും.
  • ഹൗസ് ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് 1500 ആക്കി. റിന്യൂവല്‍ ഫീസ് 750 ഉം
  • ആസ്പത്രി, ഹോംസ്‌റ്റേ, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ്, വില്ല എന്നിവയുടെ രജിസ്‌ട്രേഷന്‍, റിന്യൂവര്‍ ഫീസ് 1000ല്‍നിന്ന് 1500 ആക്കി.
  • സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിച്ചു. ഹോട്ടല്‍ രജിസ്‌ട്രേഷന്‍ നിരക്കുകളിലും വര്‍ധന.
  • കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി
  • ചൂല്, ബ്രഷ്, മോപ് എന്നിവയ്ക്ക് 5 ശതമാനം നികുതി
  • ബീഡിക്ക് 14.5 ശതമാനം നികുതി
  • അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതി
  • സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷന്‍ നിരക്കിലും വര്‍ധന
  • മോട്ടോര്‍ വാഹന നികുതികള്‍ വര്‍ധിപ്പിച്ചു.
  • ഒരു ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഒറ്റത്തവണ നികുതി എട്ടുശതമാനമാക്കി.
  • ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷംവരെയുള്ളവയുടെ നികുതി 10 ശതമാനം.
  • അതിന് മുകളിലുള്ളവയുടേത് 20 ശതമാനം
  • പഞ്ചസാര വിലകൂടും: 2 ശതമാനം നികുതി
  • ഹോട്ടല്‍ രജിസ്‌ട്രേഷന്‍ നികുതി കൂട്ടി
  • വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനം നികുതി
  • പെട്രോളിനും ഡീസലിനും ഒരു രൂപ തീരുവ
  • സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതിപ്രകാരം സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍നിന്ന് ചികിത്സതേടാം. ഇതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കാന്‍ വെബ് അധിഷ്ഠിത സസംവിധാനം.
  • കോഴിക്കോട്-തിരുവന്തപുരം വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി
  • സബര്‍ബന്‍, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, ഉള്‍നാടന്‍ ജലഗതാഗത വികസനം, വിമാനത്താവള വികസനം തുടങ്ങിയവക്കായി 2000 കോടി രൂപ വിനിയോഗിക്കും.
  • അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ 2030. ഇതിന് 2000 കോടി
  • സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്‌സിഡി നല്‍കാന്‍ 20 കോടി. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പദ്ധതി.
  • മാനസിക വെല്ലുവിളിനേരിടുന്നവരുടെ പുനരധിവാസത്തിന് 3 കോടി
  • കെ.എസ്.ആര്‍.ടിസിക്ക് 210 കോടി
  • തേന്‍ ഉത്പാദനംകൂട്ടാന്‍ ഹണിമിഷന്‍
  • കാര്‍ഷിക വായ്പ തിരിച്ചടയ്ക്കുന്നവരുടെ പലിശ ബാധ്യത ഏറ്റെടുക്കും
  • കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്‌
  • വഴുതക്കാട് ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിന് ഒരു കോടി
  • ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ്; 90 ശതമാനം സര്‍ക്കാര്‍ വഹിക്കും
  • ക്രിൻഫ്രയുടെ പദ്ധതികൾക്ക് 55 കോടി രൂപ
  • കൈത്തറി, കരകൗശലവസ്തുക്കള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്ക് രണ്ട് കോടി
  • കിലയെ സര്‍വകലാശാലയാക്കാന്‍ 20 കോടി
  • കുടുംബശ്രീക്ക് 122 കോടി, തിരുവനന്തപുരത്ത് ആസ്ഥാനത്തിന് അഞ്ച് കോടി
  • അട്ടപ്പാടിയില്‍ മുട്ടയുത്പാദനം വര്‍ധിപ്പിക്കാന്‍ രണ്ട് കോടി
  • നാല് പുതിയ കാര്‍ഷിക പോളിടെക്‌നിക്കുകള്‍
  • ആനുകൂല്യങ്ങള്‍ക്കുള്ള കുടുംബ വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കും
  • ക്ഷേമ പെന്‍ഷനുകള്‍ക്ക് 2710 കോടി. കഴിഞ്ഞവര്‍ഷം ഇത് 484 കോടി രൂപയായിരുന്നു
  • ഐടി മേഖലകള്‍ക്ക് 473 കോടി
  • പേറ്ററ്റ് ലഭിച്ച വിദ്യാര്‍ത്ഥിക്ക് അതിന് ചെലവാക്കിയ ബാങ്ക് വായ്പയ്ക്ക് അഞ്ച് വര്‍ഷം പലിശ ഇളവ്‌
  • 1000 സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് 1000 രൂപവീതം രണ്ട് വര്‍ഷം
  • ബാങ്ക് ലോണുമായി ബന്ധിപ്പിച്ച് ഭവനനിര്‍മാണ പദ്ധതി
  • പാവപ്പെട്ടവര്‍ക്ക് 75000 ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കും
  • ഭവന നിര്‍മാണ മേഖലയ്ക്ക് 482 കോടി
  • തിരഞ്ഞെടുത്ത കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സൗജന്യ വൈ ഫൈ
  • വൈദ്യുതി ബോര്‍ഡിന്റെ സഹായത്തോടെ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കണക്ടിവിറ്റി
  • ആരോഗ്യ കേരളം ട്രസ്റ്റ് രൂപവല്‍ക്കരിക്കും
  • എല്ലാവര്‍ക്കും സ്മാര്‍ട്ട് ഹെല്‍ത്ത്കാര്‍ഡ്
  • വിഴിഞ്ഞം പദ്ധതിക്ക് 600 കോടി രൂപ
  • കൊച്ചി മെട്രോയ്ക്ക 940 കോടി
  • അടിസ്ഥാന സൗകര്യവികസനം: പ്രധാന പദ്ധതികള്‍ക്ക് 2000 കോടി രൂപ
  • അടിസ്ഥാന സൗകര്യവികസനം: പ്രധാന പദ്ധതികള്‍ക്ക് 2000 കോടി രൂപ

Filed in: Analysis

About the Author (Author Profile)

Leave a Reply

Trackback URL | RSS Feed for This Entry