The service is currently unavailable

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബാഡ്ജ്റ്റ്. പ്രധാന സംഗതികള്‍

Share Post
February 1, 2017 | By | Add a Comment

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബാഡ്ജ്റ്റ്. പ്രധാന സംഗതികള്‍

ആഗോള സാമ്പത്തികരംഗത്ത് ഇന്ത്യ തിളക്കത്തോടെ നിൽക്കുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ.
വികസനത്തിന്റെയും തൊഴിൽസാധ്യതകളുടെയും നേട്ടം കൊയ്യാൻ യുവാക്കൾക്ക് ശക്തി പകരുമെന്ന് ധനമന്ത്രി
ജിഎസ്ടി സാമ്പത്തികവളർച്ചയ്ക്കു ശക്തിപകരും – ജയ്റ്റ്ലി
നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായി. ക്രൂഡോയിൽ വില ഉയരുന്നത് ഇന്ത്യ അടക്കമുള്ള വികസ്വരരാജ്യങ്ങൾക്ക് പ്രശ്നം സൃഷ്ടിക്കും.
കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികൾ ആരംഭിച്ചതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ.

ഉൽപാദനരംഗത്ത് ഇന്ത്യ ആറാംസ്ഥാനത്ത്.

നോട്ടുപിൻവലിക്കൽ ശക്തമായ തീരുമാനമെന്ന് ധനമന്ത്രി. കളളപ്പണം, അഴിമതി, ഭീകരവാദം എന്നിവ നിയന്ത്രിക്കാൻ സാധിച്ചു. ദീർഘകാലത്തേക്ക് രാജ്യത്തിന് ഗുണകരമാകും.

റെയിൽവേ ബജറ്റ് പൊതുബജറ്റിനൊപ്പമാക്കാനുള്ള തീരുമാനം ചരിത്രപരമെന്ന് ധനമന്ത്രി

ഗ്രാമീണമേഖലയ്ക്കു കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്ന് ധനമന്ത്രി

കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികൾ ആരംഭിച്ചതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ.

റെയിൽവേ ബജറ്റ് പൊതുബജറ്റിനൊപ്പമാക്കാനുള്ള തീരുമാനം ചരിത്രപരമെന്ന് ധനമന്ത്രി

ഗ്രാമീണമേഖലയ്ക്കു കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്ന് ധനമന്ത്രി

ബാങ്ക് വായ്പകൾ വർധിക്കുമെന്ന് ധനമന്ത്രി. ബാങ്കുകളിൽ അധികമായെത്തിയ പണം വായ്പകൾക്ക് കരുത്താകും.
11:27 AM
SHARE
മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് അംഗങ്ങൾ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നു.
ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണികളിൽ നേരിയ മുന്നേറ്റം.
അഞ്ചുവർഷത്തിനകം കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാൻ ശ്രമിക്കും.
10 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകും.

63,000 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ മൂന്നു വർഷത്തിനകം കംപ്യൂട്ടർവത്കരിക്കും.

വിള ഇൻഷുറൻസിന് 9000 കോടി

ജലസേചനത്തിന് പ്രത്യേക നബാർഡ് ഫണ്ട്

15,000 ഗ്രാമങ്ങളെ ദാരിദ്രരഹിതമാക്കും.

തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി. ഈ രംഗത്ത് നടപ്പാക്കിയ ജിയോ–ടാഗിങ് ഏറെ ഫലപ്രദം.

കൂടുതൽ കാർഷിക ലാബുകൾ ആരംഭിക്കും. കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.

SHARE
നിലവിൽ പ്രതിദിനം 132 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമിച്ചു വരുന്നു.

തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി. ഈ രംഗത്ത് നടപ്പാക്കിയ ജിയോ–ടാഗിങ് ഏറെ ഫലപ്രദം.

നൂറു തൊഴിൽ ദിനങ്ങൾ എല്ലാവർക്കും ഉറപ്പാക്കും.

ഗ്രാമീണ കാർഷിക രംഗത്തിന് 1,87,000 കോടി രൂപ ബജറ്റ് വകയിരുത്തൽ

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകും.

സ്ത്രീകൾക്കും കുട്ടികൾക്കുമുളള പദ്ധതികൾക്കായി 1.84 ലക്ഷം കോടി രൂപ വകയിരുത്തും.

തൊഴിൽ നൈപുണ്യം ഉറപ്പാക്കാൻ 100 ഇന്ത്യ ഇന്റർനാഷനൽ സ്കിൽ സെന്ററുകൾ.
പ്രവേശന പരീക്ഷകൾക്ക് ഏകീകൃത സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഏക അധികാര കേന്ദ്രം നിലവിൽ വരും.

ഗ്രാമീണ കാർഷിക രംഗത്തിന് 1,87,000 കോടി രൂപ ബജറ്റ് വകയിരുത്തൽ

2018 മേയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും.

മഹിളാ ശാക്തീകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ 500 കോടി രൂപ.

ജാർഖണ്ഡിലും ഗുജറാത്തിലും പുതുതായി രണ്ട് എയിംസുകൾ. കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല.

2015 ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യും.

2018 മേയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും.

ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകൾ കൂടി

മുതിർന്ന പൗരന്മാർക്കായി ആധാർ കാർഡ് അധിഷ്ഠിത ആരോഗ്യ സ്മാർട്ട് കാർഡുകൾ

റയിൽവേ ഐആർടിസി ബുക്കിങ്ങിന് സർവീസ് ചാർജ് ഒഴിവാക്കി

ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകൾ കൂടി

എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ് 2020 നകം ആളില്ലാ ലെവൽ ക്രോസുകൾ ഒഴിവാക്കും. 500 റയിൽവേ സ്റ്റേഷനുകൾ‌ ഭിന്നശേഷിയുള്ളവർക്ക് സൗഹൃദ സ്റ്റേഷനുകളാക്കും.

ദേശീയ പാതകൾക്കായി 64,000 കോടി രൂപ.

മെട്രോ റയിൽ നയം നടപ്പാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി.

യുജിസി നിയമം പരിഷ്കരിക്കും. കൂടുതൽ കോളജുകൾക്ക് സ്വയംഭരണാധികാരം നൽകും.
20,000 മെഗാവാട്ടിന്റെ സൗരോർജ പദ്ധതികൾക്ക് നടപടി സ്വീകരിക്കും.

സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അഞ്ച് പ്രത്യേക വിനോദസഞ്ചാര മേഖലകൾക്കുളള പദ്ധതി നടപ്പാക്കും.

സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ ശ്രംഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സൈബർ സുരക്ഷാ സംവിധാനം നടപ്പാക്കും.

വ്യാപാരികൾക്കായി ആധാർ അധിഷ്ഠിത ഡിജിറ്റൽ വിനിമയ സംവിധാനം കൊണ്ടു വരും.

125 ലക്ഷം പേർ ഇതിനകം ഭീം ആപ് ഉപയോഗിക്കുന്നതായി ധനമന്ത്രി

അടിസ്ഥാന സൗകര്യ വികസനത്തിന് 3,96 ലക്ഷം കോടി രൂപയുടെ നിക്ഷേപം.

പെൻഷൻ ഒഴികെയുളള ചെലവുകൾക്കായി പ്രതിരോധ രംഗത്തിനായി 2.74 ലക്ഷം കോടി രൂപയുടെ വകയിരുത്തൽ നടത്തുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തിൽ.

സാമ്പത്തിക കുറ്റകൃത്യം തടയാൻ പുതിയ നിയമം നടപ്പാക്കും.

2020 ഓടെ 20 ലക്ഷം ആധാർ അധിഷ്ഠിത സ്വൈപ്പിങ് മെഷീനുകൾ വരും.

മുഖ്യ തപാൽ ഓഫിസുകളിലും പാസ്പോർട്ട് സേവനം ഉറപ്പാക്കും.

ആദായനികുതി നൽകുന്നത് 1.7 കോടി പേർ മാത്രം.

50 ലക്ഷത്തിനു മേൽ വരുമാനം കാട്ടിയത് 1.72 ലക്ഷം പേർ മാത്രം.

5 മുതൽ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേർ.

വൻതോതിൽ നടക്കുന്ന നികുതി വെട്ടിപ്പ് തടയും. കൃത്യമായി നികുതി നൽകുന്നത് ശമ്പളം വാങ്ങുന്നവർ മാത്രം. നികുതിശേഖരണം കാര്യക്ഷമമാക്കും.

കാറുകൾ വാങ്ങുന്നവരും വിദേശയാത്ര നടത്തുന്നവരും ഇതിലേറെ വരും.

നികുതി വെട്ടിക്കുന്നവർ നികുതി നൽകുന്നവർക്ക് ബാധ്യത വരുത്തുന്നു. നോട്ടുപിൻവലിക്കൽ നടപടികൾ ആദായനികുതി നൽകുന്നവരുടെ എണ്ണം വർധന വരുത്തും.

സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് തുടരും.

അൻപതു കോടിയിൽ താഴെ വരുമാനമുള്ള കമ്പനികളുടെ നികുതി 20 ശതമാനമാക്കി.

രാഷ്ട്രീയ രംഗം കളളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാൻ നടപടി.
എല്ലാ രാഷ്ട്രീയ കക്ഷികളും നികുതി റിട്ടേൺ സമർപ്പിക്കണം.

ചെക്കായോ ഡിജിറ്റലായോ മാത്രമേ ഇനി രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന നൽകാനാകൂ.
രാഷ്ട്രീയ പാർട്ടികൾക്ക് ഒരാളിൽ നിന്ന് സ്വീകരിക്കാവുന്ന സംഭാവനയ്ക്ക് 2000 രൂപ പരിധി.
അംഗീകൃത പാർട്ടികൾക്ക് സംഭാവന വാങ്ങാൻ ഇലക്ടറൽ ബോണ്ടുകൾ.

ആദായനികുതി സ്ലാബുകളിൽ മാറ്റം.
2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ അഞ്ചു ശതമാനം മാത്രം നികുതി.

Filed in: News

Leave a Reply

Trackback URL | RSS Feed for This Entry

*

*